03:12am 28 October 2026
NEWS
25 വർഷങ്ങളുടെ വിശ്വസ്ത യാത്രയുടെ ആഘോഷത്തിന് ഉജ്ജ്വല തുടക്കം;കെർ ആൻഡ് ക്യൂർ ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ ഉദ്ഘാടനം ചെയ്തു
01/05/2025  11:11 AM IST
nila
25 വർഷങ്ങളുടെ വിശ്വസ്ത യാത്രയുടെ ആഘോഷത്തിന് ഉജ്ജ്വല തുടക്കം;കെർ ആൻഡ് ക്യൂർ ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ ഉദ്ഘാടനം ചെയ്തു
ദോഹ: ജിസിസിയിലും ഇന്ത്യയിലും ഫാർമസികൾ, മെഡിക്കൽ, എഫ്എംസിജി ഡിസ്റ്റ്രിബ്യൂഷൻ, ഹൈഡ്രോളിക്, ന്യൂമാറ്റിക്, ന്യുമാറ്റിക് വിതരണ ശൃംഖലകളുമായി സജീവ സാന്നിധ്യം തുടരുന്ന കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ്  25-ാം വാർഷികത്തിന്റെ ഭാഗമായി ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ
പ്രവർത്തനമാരംഭിച്ചു. ബർവഅവന്യുവിൽപ്രവർത്തിക്കുന്ന കോൺസെപ്റ്റ് സ്റ്റോർ ഇന്ത്യൻ അംബാസി ഡർ വിപുൽ ഉത്ഘാടനം ചെയ്തു. ആരോഗ്യം, വെൽനസ്, ലൈഫ്‌സ്റ്റൈൽ  എന്നിവ ഒരു കുടക്കീഴിൽ  ഉൾക്കൊള്ളുന്ന  പുതിയ റീറ്റെയിൽ അനുഭവം പ്രധാനം ചെയ്യുന്ന കോൺസെപ്റ്റ് സ്റ്റോർ കെർ ആൻഡ് ക്യൂർ ഗ്രൂപ്പിന്റെ 93-ാമത്തെ റീറ്റെയിൽ ഔട്ട്‌ലെറ്റ് ആണ്.ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
"25 വർഷത്തെ യാത്ര പിറകോട്ട് നോക്കുന്നതിലല്ല, ഭാവിയെ ലക്ഷ്യമിട്ടുള്ളനൂതനപ്രവർത്തനങ്ങളിൽ തന്നെയാണ് നാം മുന്നേറുന്നതെന്ന് കെയർ ആൻഡ് ക്യൂർ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഇ പി അബ്ദുറഹ്മാൻ ഉത്ഘാടനത്തിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "ഖത്തറിലെ ആദ്യ കോൺസെപ്റ്റ് സ്റ്റോർ എന്നത്  റീറ്റെയിൽ ദിശയിലുള്ള  വലിയ മുന്നേറ്റമാണ്."
വർഷാവസാനത്തോടെ 100 റീറ്റെയിൽ ഔട്ട്‌ലെറ്റുകൾ പൂർത്തിയാക്കുക എന്ന വലിയലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് ഈ ആഘോഷത്തിന് തുടക്കമിടുന്നത്.
കഴിഞ്ഞ 25 വർഷങ്ങളായി വിശ്വാസത്തോടെയും പിന്തുണയോടെയും കൈകോർത്ത് നിന്ന എല്ലാ ഉപഭോക്താക്കൾക്കും പങ്കാളികൾക്കും സമൂഹത്തിനും കെർ ആൻഡ് ക്യൂർ ഗ്രൂപ്പ് ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിക്കുന്നു. ഈ കോൺസെപ്റ്റ് സ്റ്റോർ ഉദ്ഘാടനം ഗ്രൂപ്പിന്റെ അടുത്ത വളർച്ചാ അധ്യായത്തിന് തുടക്കമാകുന്നതാണ് — പുതിയ ഉയരങ്ങൾ അതിജീവിക്കാൻ, വിപണിയെ നവീകരിക്കാൻ, മികച്ച ഉപഭോക്തൃസേവനത്തിന് തുടക്കം കുറിക്കാൻ ഇത് വഴി സാധിക്കുമെന്നും ഇ പി അബ്ദുൾ റഹ്മാൻ പറഞ്ഞു.ഡയറക്ടർ മാരായ ഇ പി ഹസ്സനുൽ ബന്ന, ഉസാമ പായനാട്ട്, ഷന അബ്ദുറഹിമാൻ, ഹൈഡ്രോകെയർ ഗ്രൂപ്പ്‌ ജനറൽ മാനേജർ  സലീം ബാബു, കെയർ കോം ജനറൽ മാനേജർ  മുഹസ്സിൻ മരക്കാർ  അൽ ഗാലിയ ജനറൽ മാനേജർബാസം റഫീഖ്, സി എഫ് ഒ നിഹാർ മൊഹപാത്ര,ഓപ്പറേഷൻസ് ജനറൽ മാനേജർ 
മുജീബ് കൊടക്കാട് എന്നിവരും വാർത്താ സമ്മേളനത്തിലും ഉത്ഘാടനചടങ്ങിലും പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img